കൊച്ചി കളമശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി അബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരീഷ് ബാബു സംഘപരിവാറിൻ്റെ പ്രാദേശിക നേതാവ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ കളമശ്ശേരി നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പിൻവലിച്ചിരുന്നു. ഇയാൾ പ്രമുഖ ബിജെപി നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
ALSO READ; കുടയെടുത്തോണം! സംസ്ഥാനത്ത് ശക്തമായ മഴ തുടരും
നവംബർ 17ന് രാത്രിയാണ് ജെയ്സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജെയ്സിയുടെ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.
ഗിരീഷ് കൊലപാതകം നടത്തിയത് ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ആയിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്യുകയായിരുന്നു.കളമശ്ശേരിയിൽ കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്താണ് ഗിരീഷ് ബാബു. ഇൻഫോപാർക്ക് ജീവനക്കാരനാണ് ഇയാൾ. ഇയാൾക്കൊപ്പം സുഹൃത്തായ ഖദീജയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.അതേസമയം റിമാൻഡിൽ ആയിരുന്ന പ്രതിയെ ചൊവ്വാഴ്ച കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here