സംഗീത – നൃത്ത വേദികളിൽ തിളങ്ങിയ മലയാളി സംഗീതജ്ഞ ചെന്നൈയിൽ അന്തരിച്ചു; അന്ത്യം ആരോരുമില്ലാതെ

മലയാളി സംഗീതജ്ഞ ചെന്നൈയിൽ അന്തരിച്ചു. സംഗീത – നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ ഗിരിജ അടിയോടിയാണ് അന്തരിച്ചത്. 82 വയസായിരുന്നു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമാണ്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലായിരുന്നു മരണത്തിനു കീഴടങ്ങിയത്. മലബാർ പോലീസ് വകുപ്പിലായിരുന്ന ഭർത്താവ് നേരത്തേ മരിച്ചിരുന്നു.

Also Read; മണിപ്പൂരില്‍ കുക്കി വിഭാഗത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു 

സംഗീത – നൃത്ത വേദികളിൽ പ്രശസ്തയായിരുന്ന ഗിരിജ അടിയോടി ആരോരുമില്ലാത്ത അവസ്ഥയിലാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. മകനും മകളുമുണ്ട്. ദുബായിലുള്ള മകളെയും കുടുംബത്തെയും അവരുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണങ്ങളും ലഭിച്ചിട്ടില്ലെന്നാണ് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി. ചാക്കോ പറഞ്ഞത്. വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളുമായും ബന്ധപ്പെട്ടും അന്വേഷണം നടത്തിട്ടെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഇപ്പോൾ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഗിരിജയുടെ മൃതദേഹം നോർക്കയുടെയും ചെന്നൈയിലെ മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ചെന്നൈ കോർപ്പറേഷൻ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിനു സമീപത്തെ ശ്മശാനത്തിൽ സംസ്കരിക്കാനാണ് തീരുമാനമെന്നും അനു ചാക്കോ അറിയിച്ചു. ദുബായ് കരാമയിൽ ‘സ്വരലയ’ എന്ന സംഗീത-നൃത്ത വിദ്യാലയം നടത്തിയിരുന്ന ഗിരിജ മദ്രാസ് മ്യൂസിക് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. സ്ഥാപനം മകൾക്കുകൈമാറിയ ശേഷം പതിനഞ്ചു വർഷം മുമ്പാണ് ഇവർ ചെന്നൈയിലെത്തിയത്. ഇവിടെ വാടകവീട്ടിൽ താമസിച്ച് സംഗീതം പഠിപ്പിക്കുകയായിരുന്നു. കുറച്ചുനാൾ മുൻപാണ് കൽപ്പാക്കത്തേക്കു മാറിയത്. ഇവർ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതായി അടുപ്പമുള്ളമുള്ളവർ പറയുന്നു.

Also Read; കർഷക സമരത്തിനിടെ ഒരു കർഷകൻ ശംഭു അതിർത്തിയിൽ മരിച്ചു

കേരളത്തിലും പലയിടങ്ങളിലും കച്ചേരികൾ നടത്തി. മക്കളും ബന്ധുക്കളുമുണ്ടായിട്ടും ധാരാളം വിദ്യാർഥികളുണ്ടായിട്ടും ഒടുവിൽ അവർക്കൊപ്പം സഹായത്തിന് ഒപ്പമുണ്ടായത് ഒരു ഡ്രൈവർ മാത്രമായിരുന്നു. ചെന്നൈയിൽ ആശുപത്രിയിൽ കഴിയുമ്പോൾ അവരിൽനിന്ന് സംഗീതം പഠിച്ച ഒരു കുട്ടിയുടെ അച്ഛനും സഹായവുമായെത്തി. നോർക്ക റൂട്ട്‌സ് ഇടപെട്ടതോടെയാണ് അവർക്ക് ഇവിടെനിന്ന് മികച്ച ചികിത്സ ലഭിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News