ഒടുവിൽ അഞ്ചാഴ്ചകൾ നീണ്ട തേരോട്ടത്തിനൊടുവിൽ കണ്ണൂർ സ്‌ക്വാഡ് ഗിരിജ തിയേറ്ററിൽ നിന്ന് ഗരുഡൻ എന്ന സിനിമയ്ക്ക് വേണ്ടി വഴിമാറുകയാണ്. ഗിരിജ തിയേറ്റർ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമകൾ തിയേറ്ററുകൾക്ക് ലാഭം നൽകുന്നില്ല എന്ന വിമർശങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് കണ്ണൂർ സ്‌ക്വാഡ് മികച്ച വിജയം സ്വന്തമാക്കിയത്. എല്ലാ തിയേറ്ററുകളിലും നിറഞ്ഞ പ്രേക്ഷകരോടെയാണ് ചിത്രം പ്രദര്ശിപ്പിച്ചിരുന്നത്.
കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം തങ്ങൾക്ക് മികച്ച കളക്ഷനാണ് സമ്മാനിച്ചതെന്ന് വ്യക്തമാക്കി ഗിരിജ തിയേറ്റർ രംഗത്ത് വന്നിരുന്നു. പല കുടുംബ പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് തിരികെയെത്തിച്ച മമ്മൂട്ടി ചിത്രം തന്നെയാണ് കണ്ണൂർ സ്‌ക്വാഡ്. 80 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. നിശബ്ദമായി വന്ന് സൂപ്പർഹിറ്റായി മാറിയ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് കണ്ണൂർ സ്‌ക്വാഡ്.
ALSO READ: മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; പുതിയ വിജ്ഞാപനം ഇറക്കി
അതേസമയം, മലയാള സിനിമയിൽ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ്. നിരവധി പോലീസ് വേഷങ്ങൾ ചെയ്ത മമ്മൂട്ടിയുടെ തന്നെ വ്യത്യസ്തമായ മറ്റൊരു പോലീസ് സ്റ്റോറിയാണ് കണ്ണൂർ സ്‌ക്വാഡിന്റേത്. നവാഗതനായ റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം സെപ്‌റ്റംബർ 28 നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ വാരം തന്നെ പോസിറ്റിവ് റിവ്യൂ ലഭിച്ച ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പ്രദർശനം തുടരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here