ഹാക്കറായി നസ്ലൻ? ‘ഐ ആം കാതലന്‍’ ട്രെയ്‌ലർ പുറത്ത്

IAM KATHALAN trailer out

ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ കമ്പ്യൂട്ടർ ഹാക്കറിന്‍റെ റോളിലാവും നസ്ലൻ എത്തുക. റൊമാന്‍റിക് കോമഡി ചിത്രങ്ങളുടെ ട്രാക്കിൽ നിന്നും മാറി ഗിരീഷ്-നസ്ലൻ കൂട്ടുകെട്ട് ഒരുക്കുന്നത് ഒരു സൈബർ ത്രില്ലർ ആണെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്‍റര്‍ടെയിന്മെന്‍റ്സിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News