മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം ഗിരീഷ് മഹാജൻ പുതിയ ഉപമുഖ്യമന്ത്രിയെന്ന് സൂചന

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം ഗിരീഷ് മഹാജൻ പുതിയ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. ദേവേന്ദ്ര ഫഡ്‌നാവിസിൻ രാജിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവ് ഗിരീഷ് മഹാജന്റെ പേര് ഉയർന്ന് കേൾക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെക്ക് സത്യപ്രതിജ്ഞ ചെയ്ത ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത.

Also Read; മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ഞായറാഴ്ച; മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും

ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചാൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ ഉപമുഖ്യമന്ത്രി ആരാകുമെന്ന ചോദ്യങ്ങൾക്കിടയിലാണ് ബിജെപി നേതാവ് ഗിരീഷ് മഹാജനെ നിയമിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നത്. ഫഡ്‌നാവിസിൻ്റെ രാജി തടയാൻ മുതിർന്ന ബിജെപി നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും രാജിയിൽ ഉറച്ചുനിൽക്കുകയാണ് ഫഡ്‌നാവിസ്. ബദലായി ഗിരീഷ് മഹാജൻ്റെ പേരാണ് ബിജെപിയിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ബിജെപിയുടെ സ്വീകാര്യനായ നേതാവാണ് ഗിരീഷ് മഹാജൻ, ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ വിശ്വസ്തനും.

മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി സംഘടനാ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതിയുടെ രൂപരേഖ ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായ്ക്ക് മുമ്പാകെ അവതരിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

Also Read; ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 6,50,0000 രൂപ നഷ്ടമായെന്ന് പരാതി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്ഥാനത്തുടനീളം പര്യടനം നടത്താനാണ് ഫഡ്നാവിസിന്റെ പദ്ധതി. പാർട്ടി സംഘടനാ പ്രവർത്തനത്തിനുള്ള രൂപരേഖയാണ് ഫഡ്‌നാവിസ് അമിത് ഷായ്ക്ക് സമർപ്പിച്ചത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നാലു മാസത്തിനകം നടക്കാനിരിക്കെ ചുമതല ഗിരീഷ് മഹാജനെ ഏൽപ്പിച്ച് ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമിടാനാണ് ഫഡ്‌നാവിസിന്റെ തീരുമാനം

അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിനോട് രാജിവെക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിൽ തൽക്കാലം തുടരാനാണ് ഫഡ്‌നാവിസിനോട് അമിത് ഷാ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള രാജി ബിജെപി പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുമെന്നും ഷാ ആശങ്കപ്പെടുന്നു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുമെന്നാണ് അമിത് ഷാ ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News