കാറിലുണ്ടായിരുന്നത് മൂന്നു പേര്‍; തട്ടിക്കൊണ്ടുപോകല്‍ ബുദ്ധി ഭാര്യയുടേത്, സഹോദരന്റെ ചെറുത്തുനില്‍പ്പ് അപ്രതീക്ഷിതം

കൊല്ലം ഓയൂരില്‍ കുട്ടി തട്ടിക്കൊണ്ടു പോയ കേസ് വിശദീകരിച്ച് എഡിജിപി. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറില്‍ മൂന്നു പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അബിഗേലിന്റെ മൊഴിയില്‍ നിന്നും വ്യക്തമായതായി എഡിജിപി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതി പദ്മകുമാരിന്റെ ഭാര്യ അനിതാ കുമാരിയുടെതാണ്.

ALSO READ:  കാറിലുണ്ടായിരുന്നത് മൂന്നു പേര്‍; തട്ടിക്കൊണ്ടുപോകല്‍ ബുദ്ധി ഭാര്യയുടേത്, സഹോദരന്റെ ചെറുത്തുനില്‍പ്പ് അപ്രതീക്ഷിതം

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിഡ്‌നാപ്പിംഗ് നടത്തിയതെന്ന മൊഴിയാണ് പ്രതികള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രതിയുടെ ആസ്തിയെക്കാള്‍ കുറവാണ് ബാധ്യതയെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ ഏറെ സഹായകമായത് രേഖാചിത്രമാണെന്നും പ്രതികള്‍ യാത്രകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു. യാത്രക്കിടയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി. പദ്മകുമാറിന്റെ ഭാര്യയും മകളും സംഭവത്തില്‍ പ്രതികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:  നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ കുട്ടിയുടെ സഹോദരന്റെ ഇടപെടല്‍ അപ്രതീക്ഷിതമായിരുന്നു എന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അബിഗേലിന്റെ സഹോദരന്റെ കൈയില്‍ ഒരു കുറിപ്പ് നല്‍കിയെങ്കിലും അത് പിടിവലിക്കിടയില്‍ കാറില്‍ തന്നെ വീണുവെന്നും എഡിജിപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News