പാലക്കാട് യുവാവും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് കൊട്ടേക്കാട് പതിനാലുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെയ് 14 മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്ന് രാവിലെയാണ് കൊട്ടേക്കാടിന് സമീപം പടലിക്കാട് പതിനാലുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനിയേയും കൊട്ടേക്കാട് സ്വദേശി രഞ്ജിതിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് 14 വൈകിട്ട് മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.  പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചെയാണ് പടലിക്കാട് കനാലിന് സമീപം ഒരു മരക്കൊമ്പിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും കാണാതായ ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. യുവാവും പെൺകുട്ടിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. വിഷയത്തിൽ പൊലീസ് ഇടപെട്ട് കൗൺസലിംഗ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News