പന്തീരാങ്കാവ് ഗാർഹിക പീഡനകേസ്; രാഹുൽ നിരപരാധി, താൻ പറഞ്ഞ ആരോപണങ്ങൾ കളവ്; പരാതിയിൽ മൊഴിമാറ്റി യുവതി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊ‍ഴി മാറ്റി പെണ്‍കുട്ടി. പ്രതി രാഹുൽ നിരപരാധിയെന്നും രാഹുലിനെതിരെ താൻ പറഞ്ഞ ആരോപണങ്ങൾ കളവെന്നുമാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പെൺകുട്ടി ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് തന്റെ ആരോപണം എന്നാണ് ഈ വീഡിയോയിൽ യുവതി പറയുന്നത്.

ALSO READ: ഐപിഎസ് തലപ്പത്ത് മാറ്റം; അങ്കിത്ത് അശോകിനെ സ്ഥലം മാറ്റി

അതേസമയം പെണ്‍കുട്ടിയെ കുറച്ചുദിവസമായി കാണാനില്ലെന്നും ഇത് ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. പെൺകുട്ടിയെ നിർബന്ധിച്ച് മൊഴിമാറ്റിയതെന്നാണ് കുടുംബം പറയുന്നത്. രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണ് പെൺകുട്ടി എന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്.

ALSO READ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News