പാര്‍ക്കിങ് ഏരിയയില്‍ അമ്മ ഉറക്കിക്കിടത്തി; കാറ് കയറി 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; വീഡിയോ

പാര്‍ക്കിങ് ഏരിയയില്‍ കാര്‍ ദേഹത്ത് കയറി ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദിനു സമീപം ഹയാത്നഗറിലാണ് ഹരി രാമകൃഷ്ണ എന്നയാള്‍ ശ്രദ്ധിക്കാതെ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി കാര്‍ കയറ്റിയത്. അപ്പാര്‍ട്ട്‌മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് കാര്‍ കയറി മരിച്ചത്.

പുറത്ത് കനത്ത ചൂടായതിനാല്‍ ജോലി സമയത്ത് കുഞ്ഞിനെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടത്തിയെന്നാണ് ലക്ഷ്മി പറയുന്നത്. നിലത്ത് തുണി വിരിച്ചാണ് കുഞ്ഞിനെ കിടത്തിയത്. അവിടെക്കടന്ന് കുഞ്ഞ് ഉറങ്ങിപ്പോവുകയും ചെയ്തു. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാര്‍ പാര്‍ക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ അത്ര ശ്രദ്ധിക്കാതെയാണ് കാര്‍ ഓടിച്ചതെന്നും കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നുമാണ് ഹരി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറുന്നതും ഹരി വാഹനം പിന്നോട്ടെടുക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News