കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയും; വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ അനയ എന്ന കുരുന്നും

സാധ്യമായ എല്ലാ വഴികളിലൂടെയും വയനാടിനൊപ്പം ചേരുകയാണ് ലോക മലയാളികള്‍. കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി നല്‍കി മാതൃക തീര്‍ക്കുകയാണ് എല്‍കെജി വിദ്യാര്‍ത്ഥിനി. പത്തനംതിട്ട ആറന്മുള സ്വദേശി ഗ്രീഷ്മയുടെ മകള്‍ അനയ അജിതാണ് കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി കൈമാറിയത്.

അണ്ണാറകണ്ണനും തന്നാലായത് എന്നു പറയുംപോലെ ദുരന്തമുഖത്തെ മനുഷ്യരെ ചേര്‍ത്തു പിടിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ്. പത്തനംതിട്ടയിലെ ഒരു കൊച്ചു മിടുക്കി തന്റെ കുടുക്കയിലുണ്ടായിരുന്ന സമ്പാദ്യത്തിനൊപ്പം ഒരു പാവയെ കൂടി വയനാടിന് കൈമാറി.

Also Read : സൈക്കിള്‍ ഇനിയും വാങ്ങാമല്ലോ, വയനാടിനായി ഒരു കുരുന്ന് കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ഏയ്ഥന്‍ ക്രിസ്റ്റഫര്‍

എല്‍കെജി വിദ്യാര്‍ത്ഥിനിയും, ആറന്മുള സ്വദേശി ഗ്രീഷ്മയുടെ മകള്‍ അനയ അജിത് കളക്ടര്‍ക്കാണ് തുകയും പാവയും കൈമാറിയത്.

പാവയും കുടുക്കയിലെ പണവും മാധ്യമങ്ങളില്‍ കണ്ട കുട്ടിക്ക് നല്‍കാനാണ് കലക്ടര്‍ക്ക് കൈമാറിയതെന്ന് അനയയും, അനയയുടെ അമ്മയും പറഞ്ഞു. പണത്തിനൊപ്പം പാവയേയും വയനാട്ടിലേക്ക് എത്തിക്കുമെന്ന് അനയക്ക് കളക്ടര്‍ വാക്ക് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News