കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.
വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ 8 വയസുള്ള ജോനാഥന്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്
സംഭവത്തെ കുറിച്ച് സഹോദരന്‍ പറയുന്നതിങ്ങനെ:
ഞങ്ങള്‍ ട്യൂഷന് പോകാന്‍നേരം അവിടെ അടുത്തുള്ള പോസ്റ്റിനടുത്ത് നിന്നും ഒരു കാര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ കാര്‍ എപ്പോഴും അവിടെയുണ്ടാകും. അവള്‍ക്ക് ആ കാര്‍ കാണുന്നതേ പേടിയായിരുന്നു. കാറിനുള്ളില്‍ നിന്നും ഒരാള്‍ ഒരു പേപ്പര്‍ തന്നിട്ട് അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങുന്ന സമയത്ത് കാറിനുള്ളിലിരുന്നവര്‍ അവളെ കാറിലേക്ക് പിടിച്ചു കയറ്റി. തുടര്‍ന്ന് ബഹളംവെച്ച തന്റെ കയ്യില്‍ അവര്‍ പിടിച്ചു. എന്റെ കയ്യില്‍ ഒരു വടിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ അവരെ അടിച്ചുവെങ്കിലും അവര്‍ വിട്ടില്ല. എന്നെ വലിച്ചിഴച്ചുകൊണ്ടുപോയി. കാറിനുള്ളില്‍ നാലുപേരുണ്ടായിരുന്നു. അതിലൊരാള്‍ ഒരു സ്ത്രീയായിരുന്നു. നാല് പേരും മാസ്‌കിട്ടിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here