എൻട്രൻസ് പരീക്ഷ പാസായില്ല; മനോവിഷമത്താൽ 17 – കാരി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

Death

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് 17 വയസുകാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പിഎസ് ജാമിയ നഗറിലാണ് സംഭവമുണ്ടായത്. ഒരു കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.

Also Read; നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്‍സ് ബിഷ്‌ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര്‍ ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും

പെണ്‍കുട്ടി ജെഇഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും വിജയിച്ചില്ല.പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പഠനഭാരവും പരീക്ഷയില്‍ പരാജയപ്പെട്ടതിലെ മനോവിഷമവും കാരണമാണ് ആത്മഹത്യയെന്നാണ് കത്തില്‍ പറയുന്നത്.

പരീക്ഷ വിജയിക്കാനാവാത്തതില്‍ തന്നോട് ക്ഷമിക്കണമെന്ന് മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ എഴുതിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി.

Also Read; ‘സുധാകരന്റെ കൊലവിളി ചില മാധ്യമങ്ങള്‍ സംഗീതം പോലെ ആസ്വദിക്കുന്നു’: വി കെ സനോജ്

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News