‘അവരുടെ കൈയില്‍ എന്റെ ചിത്രങ്ങളുണ്ട്, ചേച്ചി ക്ഷമിക്കണം’, വീട്ടുകാര്‍ക്ക് സന്ദേശമയച്ച ശേഷം ആന്ധ്രയിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ആന്ധ്രയിൽ ലൈംഗീകാതിക്രമത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. വീട്ടുകാര്‍ക്ക് സന്ദേശമയച്ച ശേഷം കോളേജ് കെട്ടിടത്തില്‍നിന്നും ചാടിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥിനിയായ 17-കാരിയാണ് മാതാപിതാക്കൾക്കും സഹോദരിക്കും സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്. ലൈംഗീകാതിക്രമത്തിന് ഇരയായെന്നും വീട്ടുകാരോടോ പൊലീസിനോടോ പരാതി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് താൻ ഉള്ളതെന്നും സന്ദേശത്തിൽ പെൺകുട്ടി പറഞ്ഞു.

ALSO READ: ‘സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിൽ മരണത്തെക്കുറിച്ച് അനുജ മുൻപേ എഴുതിയിരുന്നു’, പട്ടാഴിമുക്കിലെ അപകടമരണത്തിൽ ദുരൂഹതകൾ

വ്യാഴാഴ്ച രാത്രി പത്തരയോടെ പെണ്‍കുട്ടിയെ കാണാനില്ല എന്നുപറഞ്ഞ് കോളേജ് അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വെളുപ്പിനെ 12.50-ഓടെ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടുകാര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ‘പരിഭ്രമിക്കരുത്, ഞാന്‍ പറയുന്നത് കേള്‍ക്കണം. എന്തുകൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. പറഞ്ഞാലും നിങ്ങള്‍ക്കത് മനസിലാകില്ല. എന്നെപ്പറ്റി മറന്നേക്കൂ. എന്നോട് ക്ഷമിക്കണം. എനിക്ക് ജന്മം തന്നതിനും ഇത്രയും നന്നായി വളര്‍ത്തിയതിനും അമ്മയോടും അച്ഛനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.’ പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നു.

ALSO READ: ഓൺലൈൻ വഴി കേക്ക് ഓർഡർ ചെയ്തു, പിറന്നാൾ ദിനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം

അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജിലെ അധ്യാപകരേയും വിദ്യാര്‍ഥികളേയും ചോദ്യംചെയ്തുവരികയാണ് എന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News