തമിഴ്‌നാട്ടില്‍ 15 കാരന്‍ ഓടിച്ച കാറിടിച്ച് 11കാരിക്ക് ദാരുണാന്ത്യം

പതിനഞ്ചുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. നല്ലൂര്‍ സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടേയും മകള്‍ ദീപികയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോകുകയായിരുന്ന ദീപികയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് ഡ്രൈവര്‍ സീറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദീപിക സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പെണ്‍കുട്ടിയെ ഇടിച്ചതിന് പിന്നാലെ കാര്‍ മറിഞ്ഞ് പതിനഞ്ചുകാരന് പരുക്കേറ്റു. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കുട്ടിക്കും പിതാവിനുമെതിരെ അശ്രദ്ധമൂലമുള്ള മരണം ഉള്‍പ്പെടെ മോട്ടോര്‍ വാഹന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News