കുടുംബം ശൈശവ വിവാഹത്തില്‍ നിന്നും പിന്മാറി; 15കാരിയുടെ തല അറുത്തെടുത്ത് 32കാരന്‍; കൊലപാതകം രക്ഷിതാക്കളുടെ മുന്നില്‍ വെച്ച്

ശൈശവ വിഹാദത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു. കര്‍ണാടകയിലെ മടിക്കേരിയില്‍ ആണ് ദാരുണ സംഭവം. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞിരുന്നു.

തുടര്‍ന്ന് വിവാഹത്തില്‍നിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതില്‍ പ്രകോപിതനായ പ്രതി ഒങ്കാരപ്പ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച ഒങ്കാരപ്പ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Also Read : പാനൂരിലെ വിഷ്‌ണുപ്രിയ വധക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

പെണ്‍കുട്ടിയുടെ തല എടുത്ത ശേഷം പ്രതി രക്ഷപ്പെട്ടു. ഒങ്കാരപ്പ ഒളിവിലാണ്, ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അടുത്തിടെ എസ്എസ്എല്‍സി പരീക്ഷ പാസായ സുര്‍ലബ്ബി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി യു എസ് മീന എന്ന 15കാരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് രക്ഷിതാക്കളുടെ മുന്നില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടക്കൊല ചെയ്തത്. സുബ്രമണിയുടെയും മുത്തക്കിയുടെയും ഏക മകളായിരുന്നു മീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News