ഛത്തീസ്ഗഡിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരി മരിച്ചു. ബൈകുന്ത്പൂരിലെ മാർഗദർശൻ സ്കൂൾ റോഡിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ ആറുമണിയോടെ ശുചിമുറിയില്‍ പോകുന്നതിനായി പുറത്തേക്കിറങ്ങിയ സുകാന്തിയെന്ന പെണ്‍കുട്ടിയെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

മാരകമായി മുറിവേറ്റ സുകാന്തിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News