അമ്മ തീകൊളുത്തി, മൂന്ന് നാള്‍ മരണത്തോട് മല്ലിട്ട് മകള്‍; ഒടുവില്‍ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

തീപ്പൊളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിലാണ് തീപ്പൊളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂരില്‍ സ്വദേശിനി അനാമികയാണ് മരിച്ചത്.

മാര്‍ച്ച് 5ന് മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മാര്‍ച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അര്‍ച്ചന ജീവനൊടുക്കിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അര്‍ച്ചന ജീവനൊടുക്കിയത്.

Also Read : റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ഒരു ഗ്രാം സ്വര്‍ണത്തിന് 6565 രൂപ

അന്നേ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോള്‍ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനല്‍ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്.

കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News