ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിലാണ് ഞായറാഴ്ച ദാരുണ സംഭവം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, കാളവണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ തലമുടി കുരുങ്ങിയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലാവണ്യ മരിച്ചത്.

ഞായറാഴ്ച രാത്രി ലാവണ്യയും മുത്തച്ഛനും മുത്തശ്ശിയും ഉത്സവം കാണാന്‍ പോയപ്പോഴായിരുന്നു സംഭവം. മൂന്നുവര്‍ഷം മുന്‍പ് അമ്മ മരിച്ച ലാവണ്യയും അനുജന്‍ ഭുവേഷും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു താമസം. ക്ഷേത്രത്തില്‍ രഥ ഘോഷയാത്ര നടക്കുമ്പോഴാണ് കാളവണ്ടിയുടെ പിന്നില്‍ ഘടിപ്പിച്ചിരുന്ന ഡീസല്‍ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുടുങ്ങിയത്.

ഉച്ചഭാഷിണികളുടെ ശബ്ദവും മറ്റ് ബഹളങ്ങളും ഉണ്ടായിരുന്നതിനാല്‍ കുട്ടിയുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചപ്പോഴാണ് ആളുകള്‍ കുട്ടിയുടെ നിലവിളി കേട്ടത്. ഉടന്‍ തന്നെ ലാവണ്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലാവണ്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News