കൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്കപകടം; യുവതി മരിച്ചതിന് പിന്നാലെ സുഹൃത്ത് ജീവനൊടുക്കി

bike Accident

ബൈക്കില്‍ ഒന്നിച്ച് പോകുമ്പോള്‍ അപകടമുണ്ടാകുകയും യുവതി മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബൈക്കോടിച്ച സുഹൃത്ത് ജീവനൊടുക്കി. ബൈക്ക് ഓടിച്ച എഞ്ചിനീയര്‍ വിദ്യാര്‍ഥി യോഗേശ്വരന്‍ ബസിന് മുന്നില്‍ ചാടുകയായിരുന്നു. ചെന്നൈയിലാണ് സംഭവം.

Also Read: അടിമുടി ദുരൂഹത: കർണാടകയിലെ പ്രമുഖ വ്യവസായിയെ കാണാനില്ല, ബിഎംഡബ്ള്യു കാർ തകർന്ന നിലയിൽ കണ്ടെത്തി

മധുരാന്തകം സ്വദേശിനി സബ്രീനയാണ് പരുക്കേറ്റ് മരിച്ചത്. ഈസ്റ്റ് കോസ്റ്റ് റോഡില്‍ പൂഞ്ചേരി ജങ്ഷനില്‍ ഇവരുടെ ബൈക്കില്‍ പുതുച്ചേരി ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് തലയ്ക്കാണ് പരുക്കേറ്റത്.

ആശുപത്രിയിലെത്തിച്ചെങ്കിലും സബ്രീന മരിച്ചു. വിവരമറിഞ്ഞ യുവാവ് ആശുപത്രിക്ക് പുറത്തുള്ള റോഡിലെത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. യോഗേശ്വര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News