വാടകവീട്ടിൽ യുവാവിന്റെ മൃതദേഹം; കൊലപാതകി പെൺസുഹൃത്തെന്ന് പിതാവ്

യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൊലപാതകി പെൺസുഹൃത്തെന്ന് സംശയിക്കുന്നതായി യുവാവിന്റെ പിതാവ്. രണ്ടുമാസമായി യുവാവും പെൺകുട്ടിയും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. മധ്യപ്രദേശിലെ കൊട്ടയിലാണ് ബുധനാഴ്ച സംഭവമുണ്ടായത്. കൂടെ താമസിച്ചിരുന്ന പെൺസുഹൃത്തിനെ കാണാനില്ലെന്നും യുവാവിന്റെ മൃതദേഹത്തിനടുത്തുനിന്നും കണ്ടെടുത്ത കല്ലുപയോഗിച്ച് പെൺസുഹൃത്ത് കൊലപ്പെടുത്തിയതാകാമെന്നുമാണ് പിതാവിന്റെ പരാതി. നന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Also Read; വയനാടിനെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം; ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ കന്ദ്വ ജില്ലയിലെ ഖേദി സ്വദേശിയാണ് കൊല്ലപ്പെട്ട നരേഷ് തൻവാർ. മകനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രക്ഷപെട്ടിട്ടുണ്ടാകാം എന്നാണ് യുവാവിന്റെ അച്ഛൻ പോലീസിനോട് പറഞ്ഞത്. കൊലക്കുപയോഗിച്ചതാകാമെന്ന് സംശയിക്കുന്ന ഒരു വലിയ കല്ലും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ നന്ദ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമാണ് കൊല്ലപ്പെട്ട നരേഷ്. കൊലപാതകിയെന്ന സംശയിക്കുന്ന യുവതിയും രണ്ട് കുട്ടികളുടെ അമ്മയാണ്.

Also Read; ഭീമൻ പെരുമ്പാമ്പിനെ പിടികൂടി റോഷിനി; തിരുവനന്തപുരത്ത് പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News