ബോട്ടില്‍വച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും 5 ബോട്ട് ജീവനക്കാരും പിടിയില്‍

പതിനാറുകാരിയെ ബോട്ടില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും അഞ്ച് ബോട്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. മന്ദാകിനി നദിക്ക് സമീപത്തുവച്ച് സുഹൃത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട മറ്റുപ്രതികള്‍ പതിനാറുകാരിയെ ബോട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ അമ്മയ്ക്കൊപ്പമെത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയതായും ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഹൈദരാബാദില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രതി ജോലി ചെയ്തിരുന്നത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനോട് മകളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കുന്നതിന് പകരം യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് (എസ്.ഡി.ഒ.പി) ആശിഷ് ജെയിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News