“ഇനി ഞാൻ പ്രേമലു കണ്ട് മരിക്കും”: 14 തവണ ‘പ്രേമലു’ കണ്ട ആരാധികയ്ക്ക് ടോപ് ഫാൻ പാസ് നൽകി അണിയറ പ്രവർത്തകർ

14 തവണ ‘പ്രേമലു’ കണ്ട ആരാധികയ്ക്ക് അണിയറപ്രവർത്തകരുടെ വക ടോപ് ഫാൻ പാസ് സമ്മാനം. കൊല്ലം സ്വദേശിയായ ആര്യആർ കുമാറിനാണ് ടോപ് ഫാൻ പാസ് ലഭിച്ചത്. മലയാളം, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പ്രേമലു. ഗിരീഷ് എഡിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴും മിക്ക തിയേറ്ററുകളിലും മികച്ച പ്രകടനം തന്നെയാണ് പ്രേമലു കാഴ്ചവെക്കുന്നത്.

Also Read; പൊലീസിനെതിരായ കോണ്‍ഗ്രസുകാരുടെ കയ്യേറ്റം; പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍

കൊല്ലം സ്വദേശിയായ ആര്യ ആർ കുമാർ ചിത്രം 14 തവണ കണ്ടു. ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് റിലീസ് അനൗൺസ്‌ ചെയ്ത പോസ്റ്റിന് താഴെ ആര്യ ഇക്കാര്യം കമന്റ് ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററിൽ നിന്ന് പ്രേമലു കാണുവാനുള്ള സൗകര്യം പ്രേമലു ടോപ് ഫാൻ പാസ് അണിയറപ്രവർത്തകർ നൽകിയത്.

ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തി ആര്യയ്ക്ക് പാസ് കൈമാറി. പിന്നാലെ ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും’ എന്ന കുറിപ്പോടെ പാസ് ലഭിച്ചതിന്റെ സന്തോഷം ആര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

Also Read; സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്

ഇപ്പോഴും നിറഞ്ഞ ഓടിയന്സസ് കൂടി തന്നെ പ്രദർശനം തുടരുന്ന പ്രേമലു ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്തത്. കേരളത്തിൽ നിന്ന് മാത്രം സിനിമ ഇതുവരെ 45 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം പ്രേമലു 50 കോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News