കൈവെള്ളയില്‍ പെട്രോള്‍ വാങ്ങുന്ന റീല്‍സെടുത്ത് പെണ്‍കുട്ടി; കമന്റുകളുമായി സോഷ്യല്‍മീഡിയ, വീഡിയോ

girl fuel

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കൈയില്‍ പെട്രോള്‍ ശേഖരിച്ച് റീല്‍സ് ചിത്രീകരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ്. പെണ്‍കുട്ടിയുടെ സ്ഥലമേതാണെന്നോ ഇത് ഇവിടെയാണ് സംഭവിക്കുന്നതെന്നോ വീഡിയോയില്‍ വ്യക്തമല്ല.

ഒരു പെണ്‍കുട്ടി പെട്രോള്‍ പമ്പില്‍ നിന്നും കൈവെള്ളയില്‍ പെട്രോള്‍ വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഒരു കൈയില്‍ വാങ്ങിയ പെട്രോള്‍ അടുത്ത കൈകളിലേക്ക് ഒഴിക്കുന്നതും പെട്രോള്‍ അവിടെയാകെ വീഴുന്നതും വീഡിയോയില്‍ കാണാം.

Also Read : ഭാര്യയെ തേടി നടന്നത് രണ്ട് ദിവസം; ഒടുവില്‍ ഭര്‍ത്താവ് കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം

ഒരു പെട്രോള്‍ പമ്പില്‍ വെച്ചുള്ളതാണ് വീഡിയോ. എന്നാല്‍ വീഡിയോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഒട്ടും സുരക്ഷയില്ലാതെ പെട്രോള്‍ പമ്പില്‍ വെച്ചെടുത്ത വീഡിയോയില്‍ യുവതിക്കെതിരെ നിരവധി ആളുകളാണ് വിമര്‍ശന കമന്റുകള്‍ ഇടുന്നത്.

ഒട്ടും സുരക്ഷയില്ലാത്ത രീതിയില്‍ വീഡിയോ എടുത്ത പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നും എന്ത് ബോധമില്ലാത്ത കാര്യമാണ് പെണ്‍കുട്ടി ചെയ്യുന്നതുമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന കമന്‍റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News