വീടിന്‍റെ ഒന്നാം നിലയില്‍ തീപിടിച്ചത് കണ്ട് രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടിയ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് തീപിടിച്ചത് കണ്ട് പരിഭ്രാന്തിയില്‍ പെണ്‍കുട്ടി താഴേക്ക് ചാടിയത്. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളാണ് എയ്ഞ്ചലും കുടുംബവും. സാഗര്‍ സിറ്റിയിലെ രാംപുര പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി എത്തിയതായിരുന്നു ഇവര്‍. കെട്ടിടത്തില്‍ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയര്‍ഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read : ബില്‍ക്കിസ് ബാനു കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പി ബി
പതിമൂന്ന് വയസുകാരിയായ എയ്ഞ്ചല്‍ ജെയിനാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം എയ്ഞ്ചലും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതുകണ്ട് പരിഭ്രാന്തിയിലായ എയ്ഞ്ചല്‍ ബാല്‍ക്കണിയിലൂടെ താഴേക്ക് ചാടുകയായിരുന്നു.
താഴെ രക്തത്തില്‍ കുളിച്ചുകിടന്ന എയ്ഞ്ചലിനെ പ്രദേശവാസികള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നുവെന്ന് സാഗര്‍ എസ് പി യാഷ് ബിജോലിയ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here