പെരുമ്പാവൂരിൽ രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

പെരുമ്പാവൂരിൽ വീണ്ടും പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയാണ് ഇതര സംസ്ഥാനക്കാരന്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒഡീഷ സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പെരുമ്പാവൂർ പൊലീസിൽ ഏൽപ്പിച്ചു.

കഴിഞ്ഞ ദിവസം പകല്‍ 12 മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന്‍റെ മാതാപിതാക്കളും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്തായിരുന്നു പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയെ ഒഡീഷ സ്വദേശി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വച്ചു.

ഇതേതുടർന്ന് കുട്ടിയെ നിലത്ത് നിർത്തിയ പ്രതി, കുട്ടിയുടെ കൈവശം ഇരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഇയാളെ തടഞ്ഞുവച്ചു. പിന്നീട് പെരുമ്പാവൂർ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു.

തുടർന്ന് കുട്ടിയുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെരുമ്പാവൂർ മേഖലയിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയ രണ്ടാമത്തെ സംഭവമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News