വിവാഹ നിശ്ചയം മുടങ്ങിയതില്‍ പ്രകോപിതനായി; പതിനാറുകാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മടിക്കേരിയില്‍ പതിനാറുകാരിയായ പ്രതിശ്രുതവധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ തലയുമായി കടന്നുകളഞ്ഞ യുവാവിനെ വെളളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതായി കര്‍ണാടക പൊലീസ്. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്, പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ പത്താം ക്ലാസ് പരീക്ഷ പാസായ മീനയെയാണ് ഇയാള്‍ വിവാഹം കഴിക്കാനിരുന്നത്. ശിശുക്ഷേമ വകുപ്പില്‍ വാര്‍ത്തയെത്തിയതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹത്തിന് പോക്സോ, ശൈശവ വിവാഹ നിയമങ്ങള്‍ എന്നിവ പ്രകാരം കേസെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. വീട്ടുകാരെ കൗണ്‍സിലിംഗ് ചെയ്ത ശേഷം, ചടങ്ങ് റദ്ദാക്കാനും മീനയ്ക്ക് 18 വയസ്സ് തികയുന്നതുവരെ വിവാഹം മാറ്റിവയ്ക്കാനും മാതാപിതാക്കള്‍ തീരുമാനിച്ചു.

Also Read: മോദിയുടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്‌ലീങ്ങളുടെ ജനസംഖ്യാ ജിഹാദാണ്: ഡോ. തോമസ് ഐസക്

എന്നാല്‍ പ്രകാശ് ഈ തീരുമാനത്തെ എതിര്‍ത്തു. പിന്നീട് ഇയാള്‍ മീനയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ ചവിട്ടുകയും അമ്മയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് 100 മീറ്ററോളം വലിച്ചിഴച്ച് തലയറുത്ത് കൊലപ്പെടുത്തി തലയുമായി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News