സ്കൂളിലേക്ക് പോകുകയായിരുന്ന 12കാരിയെ 45 കാരൻ തല്ലിക്കൊന്നു; സംഭവം മണിപ്പൂരിൽ

സ്കൂളിലേക്ക് പോകുകയായിരുന്ന 12കാരിയെ 45 കാരൻ തല്ലിക്കൊന്നതായി റിപ്പോർട്ട്. മണിപ്പൂരിലെ തൗബാൽ ജില്ലയിലാണ് സംഭവം. സപം ശരത് സിങ് എന്നയാളാണ് പ്രതി. കൊലപാതകം നടത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Also Read: ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങി നാലാംക്ലാസുകാരൻ; കയ്യിലെ പണം തീർന്നപ്പോൾ പെട്ടുപോയി, ഒടുവിൽ ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു

ഖോങ്‌ജോം പോലീസ് സ്റ്റേഷന് കീഴിലെ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. ജെസിക്ക ദേവി സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. വഴിയരികിൽ നിൽക്കുകയായിരുന്ന പ്രതി പെട്ടെന്ന് ഇരുമ്പ് വടിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ പെൺകുട്ടിയെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read: ‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? പരിശോധിക്കണം’, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്

പ്രതിയായ സപം ശരത് സിങ്ങിനെ വഴിയാത്രക്കാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ സംയുക്ത കർമസമിതി രൂപീകരിച്ച് യോഗം ചേരുകയും, പ്രതിക്ക് വധശിക്ഷ നൽകണമെന്നുൾപ്പെടെ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News