രണ്ട് വയസുകാരിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി: ഡിസിപി നിധിന്‍ രാജ്

രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയെന്ന് ഡിസിപി നിധിന്‍ രാജ്. സ്ത്രീ കുഞ്ഞുമായി പോകുന്ന സിസിടിവി ദൃശ്യം സംശയിക്കാവുന്നതല്ലെന്ന് കണ്ടെത്തി. പ്രദേശം ആള്‍ സഞ്ചാരം അധികം ഇല്ലാത്തയിടമാണെന്നും നിധിന്‍ രാജ് പറഞ്ഞു.

ALSO READ:നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണം; ഇതിന് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ വന്നവര്‍ ആരൊക്കെയെന്ന് പരിശോധിക്കും. മഞ്ഞ സ്‌കൂട്ടര്‍ അന്വേഷണ പരിധിയിലുണ്ട്. കുട്ടി ഇവിടെ എത്തിയത് സംശയാസ്പദമായ സാഹചര്യത്തിലാണ്. കുട്ടിയുടെ കുടുംബത്തെ സംശയിക്കത്തക്ക കാര്യങ്ങള്‍ നിലവിലില്ല. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് പുറകിലൂടെയുള്ള റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ സൈബര്‍ ടീം വിശദമായി പരിശോധിക്കുകയാണെന്നും ഡിസിപി നിധിന്‍ രാജ് പറഞ്ഞു.

ALSO READ:പേട്ടയിൽ കുട്ടിയെ കാണാതായ സംഭവം; നിർണായക കണ്ടെത്തലിലേക്ക് പൊലീസ്, വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News