ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.

Also read- ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

ഇന്നലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്‌സാക്ക് ആലം എന്ന ഇതര സംസ്ഥാന തൊളിലാളിയെ പൊലീസ് പിടികൂടിയിരുന്നു. മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

Also read- ‘എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാന്‍ മാധ്യമശ്രമം; കെ റെയിലിനെ എതിര്‍ത്ത് വന്ദേ ഭാരതിനെ ആവേശമാക്കി’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News