കൊല്ലത്ത് യുവതിയെ കാണാതായതായി പരാതി

കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും യുവതിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തീയതി രാവിലെ മുതലാണ് യുവതിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്നു ഐശ്വര്യ. മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു.

News Summary- A complaint has been filed that a young woman has gone missing from Karunagappally Alappad. The missing person is Aishwarya Anil (20), a native of Kuzhithura, Alappad. The young woman has been missing since the morning of the 18th November


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News