താജ്മഹലില്‍ റീലെടുക്കുമെന്ന് പെണ്‍കുട്ടി, പറ്റില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍; ഒടുവില്‍ സംഭവിച്ചത്, വീഡിയോ

ആഗ്രയില്‍ താജ്മഹലില്‍ വീഡിയോ ഷൂട്ടിംഗ് നിരോധിച്ചിടത് റീലെടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനും തമ്മിലുള്ള തര്‍ക്കവും അടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. റീലെടുക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥനെ പെണ്‍കുട്ടി പിടിച്ച് തള്ളുന്നതും അയാള്‍ തിരിച്ചുതള്ളുന്നതും വീഡിയോയിലുണ്ട്.

ALSO READ:  ലോക്‌സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാര്‍ഥി പട്ടികയായി; മല്‍സര രംഗത്ത് 194 പേര്‍

പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇരുവരെയും തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ പരസ്പരം ചവിട്ടുകയും തള്ളുകയും ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പലതവണ സുരക്ഷാ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പെണ്‍കുട്ടി റീലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഫോണ്‍ ഉദ്യോഗസ്ഥന്‍ പിടിച്ചുവച്ചു. അവസാനം പെണ്‍കുട്ടി ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു പോകാന്‍ അനുമതി നല്‍കിയത്.

ALSO READ:  ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News