ഉറങ്ങാന്‍ കിടന്ന 13കാരി ഹൃദയാഘാതം മൂലം മരിച്ചു

ഉറങ്ങാന്‍ കിടന്ന 13കാരി ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ മഹബൂബാബാദിലെ അബ്ബായിപാലം സ്വദേശിനിയായ ശ്രാവന്തിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കര്‍ഷകരായ ബോഡ ലകപതി- ബോഡ വസന്ത ദമ്പതികളുടെ രണ്ടാമത്തെ മകളായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രാവന്തി.

രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി ശ്വാസതടസത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കുകയായിരുന്നുതുടര്‍ന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പു തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഉറങ്ങി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച 12.30ഓടെ ശ്രാവന്തി ഉണര്‍ന്നു.

ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി അമ്മൂമ്മയോട് പെണ്‍കുട്ടി പറഞ്ഞു.ഉടന്‍ ഡോക്ടറെ കാണിക്കാന്‍ വീട്ടുകാര്‍ ഓട്ടോ വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ശ്രീരാമനവമിയോട് അനുബന്ധിച്ച് സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ച് മുത്തശ്ശിയുടെ വീട്ടിലാണ് ഉറങ്ങിയത്. മരിപീഡയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രാവന്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News