സുഹൃത്തിന്റെ ഷൂസിൽ സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിച്ച് കുടിച്ച് യുവതി; വീഡിയോ വൈറൽ

ദില്ലി മെട്രോയിൽ സുഹൃത്തിന്റെ ഷൂസിലേക്ക് സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിച്ച് കുടിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വീഡിയോ തുടങ്ങുമ്പോൾ യുവാവ് കൈയിൽ ഒരു ഷൂ പിടിച്ചിട്ടുണ്ട്. മറ്റേ ഷൂ അയാളുടെ കാലിലും കാണാം. കുറച്ച കഴിയുമ്പോൾ കൂടെയുള്ള യുവതി തന്റെ കൈയിലിരിക്കുന്ന കുപ്പിയിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക്സ് ഷൂസിലേക്ക് ഒഴിക്കുന്നു.

Also Read: കൊപ്രാകളത്തിൽ നാല് ദിവസം കിടന്നു, ആരും അന്വേഷിച്ചില്ല, മാനസികമായി തകർന്നതോടെ ആത്മഹത്യയുടെ വക്കിലെത്തി; ദുരിത ജീവിതം വിവരിച്ച് നടി ബീന കുമ്പളങ്ങി

പിന്നീട് ഒരു സ്ട്രോ ഉപയോഗിച്ച് ആ സോഫ്റ്റ് ഡ്രിങ്ക്സ് ഷൂസിൽ നിന്ന് തന്നെ കുടിക്കുന്നതും കാണാം. ആദ്യം യുവാവും പിന്നാലെ യുവതിയുമാണ് ഇത് കുടിക്കുന്നത്. കണ്ടാൽ അറപ്പു തോന്നുന്ന പ്രവർത്തിയാണിത് എന്ന തരത്തിൽ ഒരുപാടു കമന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്.

Also Read: ‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

വൈറലാകാൻ വേണ്ടി പൊതു ഇടങ്ങളിൽ വച്ച് ഇത്തരത്തിൽ എന്തും കാണിക്കുന്ന വിഡിയോകൾ ഇതിനു മുൻപും പുറത്തുവന്നിട്ടുണ്ട്. നിരവധി പേരാണ് ഇതിനെ വിമർശിച്ചുള്ള കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News