ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; മൃതദേഹം കനാലില്‍ തള്ളി 52കാരന്‍

ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. ഡിസംബര്‍ 12ന് ദില്ലി സ്വരൂപ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ 51കാരനായ ഭൂവുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് വെളിയില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെയാാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളി.

Also Read : തീരത്തിറങ്ങുന്നവർ പേടിക്കണം, കൗതുകമുണർത്തി ബ്ലൂ ഡ്രാഗൺ, എന്നാൽ തൊട്ടാൽ പണി പാളും

തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കാറില്‍ വച്ച് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പെണ്‍കുട്ടിയെ ആദ്യം കഴുത്തുഞെരിച്ച് കൊല്ലുകയും പിന്നീട് മൃതദേഹം നഗരത്തിന് പുറത്തുള്ള കനാലില്‍ തള്ളുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് 52കാരനാണ് എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ 52കാരന്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു. പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.

Also Read : പട്ടാമ്പിയിൽ 12 വയസ്സുകാരൻ ബാത്റൂമിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ

ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് റാണ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞു. പിന്നീട് കുട്ടിയെ കൊന്ന് കനാലില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

(ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News