സഹോദരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; തെലങ്കാനയിൽ 15 വയസുകാരിയെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു

തെലങ്കാനയിലെ മീര്‍പേടില്‍ എട്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി 15 വയസുകാരിയെ ബലാത്സംഗം ചെയ്തു. സംഘത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എല്‍.ബി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏഴ് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിനെ കേസന്വേഷണത്തിന് വേണ്ടി നിയോഗിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയതായാണ് റിപ്പോർട്ടുകൾ. പെണ്‍കുട്ടിയെ സഖി സെന്ററില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും 14 വയസുള്ള സഹോദരനും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മീര്‍പേടിലെ കുടുംബാംഗത്തിന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം അയല്‍പ്പക്കത്തെ മൂന്ന് കുട്ടികളുമായി വീട്ടിലിരിക്കുന്ന സമയത്ത് കത്തിയുമായി എട്ട് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

Also Read: ഇ ഡി നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി; സുപ്രീംകോടതി

‘എട്ട് പേരില്‍ മൂന്ന് പേര്‍ കുട്ടിയെ മുകളിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവര്‍ സഹോദരനെയും മറ്റ് കുട്ടികളെയും കത്തി കാണിച്ച് പേടിപ്പിച്ചു. തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു,’ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികളെ കണ്ടുപിടിക്കുന്നതിന് വേണ്ടി സി.സി.ടി.വി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടി ബഹളം വെച്ചതിന് തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ അയല്‍വാസികളോട് സംഭവം പറയുകയും അവര്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.14 വയസുകാരനായ സഹോദരനാണ് ബലാത്സംത്തിനെതിരെയുള്ള പരാതി നല്‍കിയത്.

Also Read: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News