10 വയസുകാരിക്ക് ക്രൂരപീഡനം, രഹസ്യ ഭാഗത്ത് ചെളിയും മണ്ണും വാരിയിട്ടു, പ്രതി പിടിയിൽ

ബിഹാറിലെ പൂർണിയ ജില്ലയിൽ 10 വയസുകാരി ബലാത്സംഗത്തിനിരയായി. ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രക്തസ്രാവമുണ്ടായതോടെ കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ടു. ജില്ലയിലെ ദഗരുവ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. 26 വയസുള്ള പ്രതിയെ പൊലീസ് പിടികൂടി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. പ്രതി സ്ഥലത്തെത്തി മറ്റ് പെൺകുട്ടികളോട് അവരവരുടെ വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. പെൺകുട്ടികൾ പോയതോടെ പ്രതി 10 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ അമ്മ മറ്റ് കുട്ടികളോട് കാര്യം തിരക്കി. അപ്പോഴാണ് പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി അറിയുന്നത്. ഗ്രാമവാസികൾ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആളുകളെ കണ്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെങ്കിലും, പിന്നീട് പൊലീസിന്റെ പിടിയിലായി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News