മധ്യപ്രദേശിലെ സെഹോറില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരി മരിച്ചു. രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുഗോളി ഗ്രാമത്തിലാണ് സംഭവം നടന്നത്. പാടത്തിന് സമീപം കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 40 അടി താഴ്ചയിലേക്ക് വീണ കുട്ടി പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു.
Also Read- ‘ചില മനുഷ്യരുണ്ട് പാതിരാവാകുമ്പോൾ പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും’; സീമ വിനീത്
സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുജറാത്തില്‍ നിന്നുള്ള റോബോട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും രക്ഷാപ്രവര്‍ത്തിന് എത്തിയിരുന്നു. ഒരു റോബോട്ടിനെ കുഴല്‍ക്കിണറിലേക്ക് ഇറക്കി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പൈപ്പിലൂടെ ഓക്സിജന്‍ നല്‍കി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here