യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചു

യു.പിയിൽ സ്വകാര്യ ആശുപത്രിയിൽ 17 വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചതായി പരാതി. ആശുപത്രി അധികൃതരാണ് ഇതിന് പിന്നിൽ. ഉത്തർപ്രദേശിലെ മെയിൻപുരിയിലുള്ള ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ നടപടിയുമായി സർക്കാർ രംഗത്തെത്തി. ആശുപത്രി പൂട്ടി സീൽ ചെയ്യുകയും രോഗികളെ സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.

ALSO READ: കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം

പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി തുടർന്ന് ചികിത്സക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം ഉടൻ തന്നെ ആശുപത്രിയിൽ നിന്നും മാറ്റണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. എന്നാൽ ആംബുലൻസ് എത്തുന്നത് വരെ കാത്ത് നിൽക്കണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന അധികൃതർ മൃതദേഹമെടുത്ത് ആശുപത്രിക്ക് പുറത്തുള്ള ബൈക്കിന്റെ സീറ്റിൽ കൊണ്ട് കിടത്തുകയായിരുന്നു. ആശുപത്രിയ്ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതിനെ സംബന്ധിച്ച് അന്വേഷണം ശക്തമാക്കുമെന്നും ആശുപത്രി ഉടമക്ക് ഇക്കാര്യത്തിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ALSO READ: നല്ല കോട്ടയം സ്‌റ്റൈല്‍ കുടംപുളിയിട്ട പുഴമീന്‍ കറി ആയാലോ? തയ്യാറാക്കാം വെറും 10മിനുട്ടിനുളളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News