പൊലീസ് മാമന്‍മാര്‍ക്ക് ഒരു ക്യൂട്ട് കുട്ടി സല്യൂട്ട്; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ചെറിയ പെണ്‍കുട്ടി പൊലീസിന് സല്യൂട്ട് നല്‍കുന്ന വീഡിയോയാണ്. തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊലീസ് നടന്നുപോകുന്നതിനിടയിലാണ് പെണ്‍കുട്ടി പൊലീസിന് നേരെ സല്യൂട്ട് ചെയ്യുന്നത്. ഇതുകണ്ട് ചിരിച്ചുകൊണ്ട് പൊലീസുകാരും തിരിച്ച് കുരുന്നിന് സല്യൂട്ട് നല്‍കുന്നതും വീഡിയോയില്‍ കാണാം.

Also Read : “സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന യാതൊരു പണിയുമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു”; പുതിയ ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആ കുട്ടിക്ക് തിരിച്ച് സല്യൂട്ട് നല്‍കിയ പൊലീസുകാര്‍ക്ക് ഞങ്ങളുടെവക സല്യൂട്ട് നല്‍കുന്നുവെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റ്. എന്ത് ഭംഗിയാണ് ഈ കുരുന്നിന്റെ സല്യൂട്ട് കാണാന്‍ എന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്ന കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News