കിഴക്കൻ ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി. ശനിയാഴ്ച നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. തെരുവിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തന്റെ താമസ സ്ഥലത്തിന് സമീപമുള്ള പാർക്കിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കളോട് സംഭവം വിവരിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here