നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വച്ചാണ് സംഭവം. പ്രതി ഉദിയൻകുളങ്ങര സ്വദേശി സതീഷ് അറസ്റ്റിലായി. രാവിലെ മാതാപിതാക്കൾക്കൊപ്പം നേത്ര ചികിത്സയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിയതാണ് പത്തുവയസുകാരി.

Also Read : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തുടര്‍ന്ന് ഒ.പിയിലെത്തി ഡോക്ടറെ കണ്ട ശേഷം കണ്ണില്‍ മരുന്ന് ഒഴിക്കാനായി ചികിത്സാമുറിയിലേക്ക് മാറ്റി. നഴ്സ് മരുന്ന് ഒഴിച്ച ശേഷം കുട്ടിയെ മുറിയില്‍ കിടത്തി. ആ സമയം രക്ഷിതാവെന്ന വ്യാജേന ഉദയന്‍കുളങ്ങര സ്വദേശി സതീഷ് ചികിത്സാ മുറിയില്‍ കടക്കുകയും കുട്ടിയെ കടന്ന് പിടിക്കുകയുമായിരുന്നു.

കുട്ടി ബഹളം വച്ചതോടെ രക്ഷിതാക്കളും സെക്യൂരിറ്റി ജീവനക്കാരും ഓടിയെത്തി. ഇതിനിടെ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതി ബൈക്കിൽ കടന്നുകളഞ്ഞു. പിന്തുടർന്ന നാട്ടുകാർ ഇയാളെ പിടികൂടി നെയ്യാറ്റിൻകര പൊലീസിൽ ഏൽപ്പിച്ചു. സതീഷ് എന്തിനാണ് ആശുപത്രിയില്‍ വന്നത് എന്നതില്‍ വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News