കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ഊട്ടി- തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പറപ്പൂര്‍ വള്ളില്‍ ഹാരിസാണ് പിടിയിലായത്. ഗൂഢല്ലൂരില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്.

പെണ്‍കുട്ടി ബസ് ജീവനക്കാരോട് പരാതി പറഞ്ഞതോടെ പ്രതി തട്ടിക്കയറി. ഒടുവില്‍ ബസ് വഴിക്കടവ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്, വൈത്തിരി, വേങ്ങര തുടങ്ങിയ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ഹാരിസ്.

ALSO READ:കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കി; യുവാവും ഭാര്യയും കസ്റ്റഡിയില്‍

അതേസമയം കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയിലായി. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എം സി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ ഡ്രൈവിങ്.

ചിങ്ങവനം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ ക്രെയിന്‍ കുറുകെ നിര്‍ത്തി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കാറില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ALSO READ:25.6 മില്ല്യണ്‍ ഡോളര്‍ നഷ്ടമായി; ഹോങ്കോങ്ങിലെ മള്‍ട്ടി നാഷണല്‍ കമ്പനി ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News