ഇവൾ മാതൃക; സ്വന്തം വിവാഹം തടഞ്ഞ് പതിനാലുവയസുകാരി; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിൽ സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒന്‍പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് സംഭവം. വീട്ടിലെ ദാരിദ്ര്യം കാരണം മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം മോശമാണന്ന് താൻ തിരിച്ചറിഞ്ഞതായി പെണ്‍കുട്ടി പ്രതികരിച്ചു.

കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം കര്‍ഷക തൊഴിലാളിയായ അമ്മയായിരുന്നു. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനകൂല്യങ്ങള്‍ കാരണം അവളെ അമ്മ പഠിക്കാനായി സമ്മതിച്ചു. എന്നാൽ വീട്ടിലെ കടുത്ത ദാരിദ്രം മൂലം ഒമ്പത് മാതൃസഹോദരന്‍മാരില്‍ 25വയസുളളയാളുമായി അമ്മ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചു. എന്നാല്‍ വിവാഹത്തിന് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച പെൺകുട്ടി സ്വന്തം കാലില്‍ നിന്നതിന് ശേഷമേ വിവാഹം കഴിക്കുകയുള്ളുവെന്ന് അമ്മയെയും അമ്മാവനെയും അറിയിച്ചു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കല്യാണം നടത്താൻ തന്നെയായിരുന്നു അമ്മയുടെ തീരുമാനം.

Also read:ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജോലിചെയ്യുന്നത് ഇന്ത്യൻ യുവതികൾ

അടുത്തിടെ തന്റെ വിദ്യാലയത്തിൽ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിക്കുകയൂം ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ഇത് ഓര്‍ത്തെടുത്ത പെണ്‍കുട്ടി ശനിയാഴ്ച പെണ്‍കുട്ടി ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഞായറാഴ്ച തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു

കുട്ടിയുടെ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയും ശൈശവ വിവാഹത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അമ്മയെ അറിയിക്കുകയും ചെയ്തു. ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിച്ച പെണ്‍കുട്ടിയെ അധികൃതര്‍ അഭിനന്ദിച്ചു. എല്ലാമാസവും പെണ്‍കുട്ടിക്ക് നാലായിരം രൂപ നല്‍കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റിനോട് ബാലാവാകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. തന്റെ ഗ്രാമത്തെ സഹായിക്കാന്‍ ഒരു പൊലീസ് ഓഫീസര്‍ ആകണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News