മഹീന്ദ്ര എക്‌സ് യു വി 700 ന് രാഖി കെട്ടി പെൺകുട്ടി

മഹീന്ദ്ര എക്‌സ് യു  വി 700-ൻറെ മുകളിലേക്ക് ഒരു കണ്ടെയ്‌നര്‍ മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങൾ കഴിഞ്ഞിടെ സാമൂഹ്യ മാധ്യമത്തിൽ വൈറലായിരുന്നു. വാഹനത്തിൻറെ മുകൾ ഭാഗം പൂർണമായി തകർന്നെങ്കിലും വാഹത്തിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇതിനുശേഷം വാഹനം സർവീസ് സെന്ററിലേക്ക് ഓടി എത്തുകയും ചെയ്തിരുന്നു. ഇത് വാഹനത്തിന്റെ പ്രീതി വാനോളം ഉയർത്തുന്നതിന് കാരണമായി.

ALSO READ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സെപ്റ്റംബർ 18 ന് ജില്ലയിലെത്തും

ഇപ്പോഴിതാ ഈ വാഹനത്തെക്കുറിച്ചുള്ള വാർത്തയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. അപകടം നടന്ന സമയം വാഹനത്തിനുള്ളിലുണ്ടായിരുന്ന വ്യക്തിയുടെ മകൾ സർവീസ് സെന്ററിലെത്തി വാഹനത്തിന് രാഖി കെട്ടുന്നതിന്റെ ദൃശ്യങ്ങളാണവ. അച്ഛനൊപ്പം എത്തിയായിരുന്നു കുട്ടി വാഹനത്തിന് രാഖി കെട്ടിക്കൊടുത്തത്.

ALSO READ: പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം

രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ ഓഗസ്റ്റിലായിരുന്നു സംഭവം. എക്‌സ് യു  വി 700-ൻറെ പില്ലറുകളിലെ ദൃഢതയാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപെടാൻ കാരണമെന്നാണ് പറയപ്പെടുന്നത്. അതേസമയം കാറിന്റെ റൂഫ് തകർന്നതല്ലാതെ മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News