കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിച്ചെന്ന് ആക്ഷേപം. വെള്ളറട ഡിപ്പോയിൽ കഴിഞ്ഞദിവസം വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻ സി 105 ആം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്. പെൺകുട്ടിക്കൊപ്പം സഹോദരിയും ഒപ്പമുണ്ടായിരുന്നു.
ALOS READ: സംശയരോഗം; ഗൾഫിൽ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യക്ക് മരണം
നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന പെൺകുട്ടിയും സഹോദരിയും ഡ്രൈവറുടെ സീറ്റിനു പുറകിലായിരുന്നു ഇരുന്നത്. പല്ലിന്റെ രോഗബാധയുമായി ബന്ധപ്പെട്ട് പെൺകുട്ടിക്ക് വെള്ളിയാഴ്ച്ച ശസ്ത്രക്രിയ പറഞ്ഞിരുന്നു. ഇതിനു മുന്നോടിയായി പെൺകുട്ടി മരുന്ന് കഴിച്ചിരുന്നു. യാത്രക്കിടെ പെൺക്കുട്ടി ഛർദിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയും സഹോദരിയും പറഞ്ഞത്.
ALSO READ: മഅ്ദനി അന്‍വാര്‍ശേരിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു
വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയതോടെ ഇരുവരും ഇറങ്ങാൻ തുടങ്ങിയെങ്കിലും ബസ് കഴുകിയിട്ട് പോയാൽ മതിയെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. ഇതോടെ സഹോദരി വെഹിക്കിൾ സൂപ്രണ്ടിന്റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്ത് നിന്നുള്ള പൈപ്പിൽ നിന്നും കപ്പിൽ വെള്ളമെടുത്ത് ഇരുവരും ബസ് കഴുകി. ഇതിനു ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്. ബസ് വൃത്തിയാക്കാൻ കോർപ്പറേഷൻ ഡിപ്പോകളിൽ ഡി ആർ എൽ ജീവനക്കാർ ഉള്ളപ്പോൾ ജീവനക്കാരുടെ ഈ നടപടിക്കെതിരെ പരാതി ഉയരുകയിരുന്നു. കെ എസ് ആർ ടി സിയിൽ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾ കൂടിയാണ് ഇവർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here