തൊട്ടരികില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കര്‍ണാടകയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ ബെലഗാം താലൂക്കിലെ ഹല്‍ഗയിലാണ് സംഭവം. ഹല്‍ഗയിലെ സുഹാസ് സായിബന്നവാറിന്റെ വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കുട്ടിയെ കൊത്താനായുന്ന പാമ്പിനെ വീഡിയോയില്‍ കാണാം.

വീടിന്റെ ഉമ്മറത്ത് പാമ്പ് കിടക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് കുട്ടി നടന്നുവരുന്നു. തറയില്‍ പാമ്പ് കിടിക്കുന്നത് കുട്ടി കാണുന്നില്ല. കുട്ടി വാതിലിന്റെ സമീപത്ത് നില്‍ക്കുമ്പോള്‍ പാമ്പ് കൊത്താനായി ആയുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന് കുട്ടി ഇത് കണ്ടതാണ് രക്ഷയായത്. തുടര്‍ന്ന് പാമ്പുപിടുത്തക്കാരനെത്തി പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News