ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

മഹാരാഷ്ട്രയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിൽ ആണ് സംഭവം. സംഭവത്തിൽ മുംബൈ വിരാറിലെ 22, 25 വയസുള്ള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടി ആൺസുഹൃത്തിനൊപ്പം നടക്കുന്നത് യുവാക്കൾ കാണുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം മൂത്തതോടെ യുവാവ് ഒഴിഞ്ഞ ബീയർകുപ്പിയുമായി പ്രതികളെ ആക്രമിച്ചു. ഇതിൽ പ്രകോപിതരായ പ്രതികൾ യുവാവിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടു.പിന്നീട് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം പൊലീസ് എത്തിയാണ് ആൺസുഹൃത്തിനെ മോചിപ്പിച്ചത്. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞത് പ്രകാരം പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News