പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി തോട്ടുവശത്ത് വീട്ടിൽ സുഭാഷിന്റെ മകൻ ജിതിൻ ടി എസ് (28) ആണ് ചിറ്റാർ പൊലീസിന്റെ പിടിയിലായത്. വിവാഹിതനും ഭാര്യയുമായി പിണങ്ങിക്കഴിയുന്നയാളുമായ പ്രതിക്ക് ചിറ്റാർ പൊലീസ് സ്റ്റേഷനിലും, എക്സൈസിലുമായി നിരവധി കേസുകളുണ്ട്. കഞ്ചാവ് കൈവശം വെച്ചതിനാണ് എക്സൈസ് കേസ്. പൊതുജനശല്യമുണ്ടാക്കിയതിനും മറ്റുമാണ് പൊലീസ് കേസുള്ളത്.

ഈ വർഷം മാർച്ച്‌ 7 മുതൽ ജൂൺ 7 വരെയുള്ള കാലയളവിലാണ് പെൺകുട്ടിയെ പ്രതി തന്റെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ബൈക്കിലും കാറിലും കയറ്റി വീട്ടിലെത്തിച്ചായിരുന്നു പീഡനമെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ചിറ്റാർ പൊലീസ്, പ്രാഥമിക നടപടികൾക്ക് ശേഷം പ്രതിയുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തുടർന്ന്, ഇയാളെ വയ്യാറ്റുപുഴ മീൻകുഴിയിൽ നിന്നും പിടികൂടി പൊലീസ് ജീപ്പിൽ കയറ്റവെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പത്തനംതിട്ട സി ജെ എം കോടതിക്ക് പൊലീസ് അപേക്ഷ നൽകി. ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: ‘ചില മനുഷ്യരുണ്ട് പാതിരാവാകുമ്പോൾ പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും’; സീമ വിനീത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News