ബംഗാളിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; സംഭവസ്ഥലത്ത് സംഘർഷം

കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ സംഘർഷം. ഭരണ പാർട്ടിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. കല്യാൺഗഞ്ചിലാണ് സംഭവമുണ്ടായത്. വെളളിയാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കല്യാൺ ഗഞ്ചിലെ കുളത്തിന് സമീപത്ത് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കാനായി പൊലീസ് എത്തിയപ്പോൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടം അവർക്കെതിരെ കല്ലെറിയുകയായിരുന്നു.

തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു. സ്ഥലത്തെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തെ മാറ്റി പെൺകുട്ടിയുടെ മൃത​ശരീരം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതിനാൽ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദിൻജാപൂർ എസ്.പി സന അക്തർ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.

സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ കാണാൻ പശ്ചിമബംഗാൾ പൊലീസ് അനുവദിച്ചില്ലെന്ന് ആരോപണം ബിജെപിയും ഉയർത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News