ഇതാണ് ഭാഗ്യം! നീങ്ങുന്ന ട്രെയിനിൽ ഓടി കയറാൻ ശ്രമിച്ച പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച പെൺകുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ഇരിട്ടി സ്വദേശിയായ  19-കാരിയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങാതെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വളരെ ചെറിയ പരിക്കുകൾ മാത്രമാണ് പെൺകുട്ടിക്ക് ഉള്ളത്.

Also read:15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പ്; ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത് പുതുച്ചേരി-മംഗളൂരു ട്രെയിനിലാണ്. പെൺകുട്ടി തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത്. ട്രെയിൻ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ കഴിക്കാൻ ചിപ്സ് വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി.

Also read:അടുത്ത അഞ്ചുദിവസം ശക്തമായ മഴ; സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ 10 ജില്ലകളിൽ

സാധനങ്ങള്‍ വാങ്ങുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇതുകണ്ട പെണ്‍കുട്ടി സാധനങ്ങളെല്ലാം കടയില്‍വെച്ച് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവേയായിരുന്നു അപകടം. പെണ്‍കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം പെൺകുട്ടി പെണ്‍കുട്ടി മറ്റൊരു ട്രെയിനില്‍ മംഗളൂരുവിലേക്കുള്ള യാത്ര തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here